ഗിരീഷ് സാഹ്നി സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍
ഗിരീഷ് സാഹ്നി സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍
Friday, August 28, 2015 11:58 PM IST
ന്യൂഡല്‍ഹി: ശാസ്ത്ര-വ്യാവസായിക ഗവേഷണ കൌണ്‍സില്‍ (സിഎസ്ഐആര്‍) ഡയറക്ടര്‍ ജനറലായി ഡോ. ഗിരീഷ് സാഹ്നി സ്ഥാനമേറ്റു. കഴിഞ്ഞ ഡിസംബറില്‍ സമീര്‍ ബ്രഹ്മചാരി വിരമിച്ചപ്പോള്‍ ഒഴിവായ പദവിയാണിത്.

ചണ്ഡിഗഡിലെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മൈക്രോബിയല്‍ ടെക്നോളജി ഡയറക്ടറായിരുന്നു ഡോ. സാഹ്നി. രക്തം കട്ടയാകുന്നതു തടയുന്ന ഔഷധം വികസിപ്പിച്ചെടുത്ത സംഘത്തിന്റെ തലവനായിരുന്നു ഇദ്ദേഹം. ഇതു കാഡില ഫാര്‍മ എസ്ടിപേസ് എന്ന പേരില്‍ വിപണിയിലിറക്കിയിട്ടുണ്ട്. ഹൃദ്രോഗ ചികിത്സയിലുപയോഗിക്കുന്ന ചില ഔഷധങ്ങള്‍ക്കു വേണ്ട തന്മാത്രകളും ഇദ്ദേഹം കണ്െടത്തിയിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍ക്കര്‍ഹനായ ഇദ്ദേഹം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ സെക്രട്ടറിയുമായിരിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.