ഡല്‍ഹിയില്‍ പനി പടരുന്നു: ഇറ്റാലിയന്‍ നാവികനും പലസ്തീന്‍ പ്രതിനിധിക്കും ഡെങ്കി
Sunday, August 30, 2015 12:45 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡെങ്കി പനി പടരുന്നതിനിടെ കടല്‍ക്കൊല കേസില്‍ വിചാര നേരിടുന്ന ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിനും അസുഖം പിടിപെട്ടു. ഇതിനു പുറമേ ഡല്‍ഹിയില്‍ കഴിയുന്ന പലസ്തീന്‍ നയന്ത്ര പ്രതിനിധിക്കും മക്കള്‍ക്കും ഡെങ്കി പനി ബാധിച്ചു. പലസ്തീന്‍ എംബസിയിലെ ഫസ്റ് സെക്രട്ടറി അബ്ദുള്‍ എല്‍റാസിഗിനും മക്കളായ അഷ്റഫ്, അംസാദ് എന്നിവരാണു ഡെങ്കി ബാധിച്ചതിനെ തുടര്‍ന്നു ചാണക്യപുരിയിലെ ആശുപത്രിയില്‍ കഴിയുന്നത്.


ഡെങ്കി പിടിപെട്ട ഇറ്റാലിയന്‍ നാവികന്റെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാളുടെ ആരോഗ്യ പരിപാലനത്തിനായി ഇറ്റലി രണ്ടു ഡോക്ടര്‍മാരെ ഇന്ത്യയിലേക്കയച്ചിട്ടുണ്ട്. ഇയാളുടെ കുടുംബവും ഉടന്‍ തന്നെ ഡല്‍ഹിയിലെത്തും. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മുന്നൂറോളം പേര്‍ക്ക് ഡെങ്കി ബാധിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.