മയക്കുമരുന്നുമായി ബംഗളൂരുവില്‍ ഉഗാണ്ട പൌരന്‍ അറസ്റില്‍
Sunday, August 30, 2015 12:46 AM IST
ബംഗളൂരു: 117 ഗ്രാം മയക്കുമരുന്നുമായി ഉഗാണ്ടയില്‍നിന്നുള്ള യുവാവ് ബംഗളൂരുവില്‍ അറസ്റിലായി. 25കാരനായ വിന്‍സന്റ് എക്വെന്‍സിയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഈസ്റ് ബംഗളൂരുവിലെ ടിഎസ് പാളയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മയക്കുമരുന്നിന് ഏകദേശം ആറുലക്ഷം രൂപയോളം വിലവരുമെന്നു കണക്കാക്കുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇന്ദിരാനഗര്‍ 100 ഫീറ്റ് റോഡില്‍നിന്നാണ് വിന്‍സന്റിനെ അറസ്റ് ചെയ്തത്. ചികിത്സയ്ക്കായി മെഡിക്കല്‍ വീസയിലാണു ബംഗളൂരുവിലെത്തിയതെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. വീസയുടെ കാലാവധി അവസാനിച്ചിരുന്നു. തന്റെ പാസ്പോര്‍ട്ട് കളവുപോയെന്നും ഇയാള്‍ മൊഴിനല്‍കി. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതാണോയെന്നു കണ്െടത്താനായി ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. മുംബൈയിലെ മറ്റൊരു ഉഗാണ്ട പൌരനില്‍നിന്നാണു മയക്കുമരുന്നു വാങ്ങിയതെന്നു വിന്‍സന്റ് പറഞ്ഞു. ഗ്രാമിന് ആയിരം രൂപയ്ക്കു വാങ്ങിയ മയക്കുമരുന്ന് ചെറിയ പായ്ക്കറ്റുകളിലാക്കിയ ശേഷം ഒരു പായ്ക്കറ്റിന് 6,000 രൂപ എന്ന നിരക്കിലാണ് ഇയാള്‍ ചെറുകിട വില്പന നടത്തിയിരുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.