സല്‍മാന്റെ ജാമ്യം: ഹര്‍ജി സുപ്രീം കോടതി തള്ളി
സല്‍മാന്റെ ജാമ്യം: ഹര്‍ജി സുപ്രീം കോടതി തള്ളി
Tuesday, September 1, 2015 12:28 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: റോഡരികില്‍ കിടന്നുറങ്ങുന്നവരുടെ ഇടയിലേക്കു കാറോടിച്ചു കയറ്റിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സല്‍മാന്‍ ഖാന് ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരേ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

മദ്യലഹരിയിലായിരുന്ന സല്‍മാന്‍ ഖാന്‍ ഓടിച്ചിരുന്ന കാര്‍ റോഡരികില്‍ കിടന്നുറങ്ങുന്നവരുടെ മുകളില്‍ കൂടി കയറിയിറങ്ങിയ സംഭവം 2002 സെപ്റ്റംബറിലാണുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ വര്‍ഷം മേയ് ആറിന് സല്‍മാന്‍ കുറ്റക്കാരനാണെന്നു വിചാരണ കോടതി കണ്െടത്തിയിരുന്നു. അഞ്ചു വര്‍ഷത്തേക്കു ശിക്ഷിക്കുകയും ചെയ്തിരുന്നു. അന്നു തന്നെ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ച് സല്‍മാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.