ആര്‍എസ്എസിനെ കടന്നാക്രമിച്ച് യുഎന്നിനു മന്ത്രി അസംഖാന്റെ കത്ത്
Tuesday, October 6, 2015 12:38 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ദാദ്രി സംഭവത്തില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ സാമുദായിക സംഘര്‍ഷങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ടും ആര്‍എസ്എസിനെ കടന്നാക്രമിച്ചും ഐക്യരാഷ്ട്ര സഭയ്ക്ക് ഉത്തപ്രര്‍ദേശ് മന്ത്രി അസംഖാന്റെ കത്ത്.

ഒരു വലിയ സംരക്ഷകന്‍ എന്ന നിലയിലാണു ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനം. അവര്‍ എന്താണു ചെയ്യുന്നതെന്നു കാണാം. ആര്‍എസ്എസ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അസംഖാന്‍ ആരോപിച്ചു. 2022-23 വര്‍ഷങ്ങളില്‍ ഇന്ത്യയെ ന്യൂനപക്ഷ രഹിത രാഷ്ട്രമാക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം എന്നും ഖാന്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കും മുസിലിംകള്‍ക്കും ആശങ്കകള്‍ വര്‍ധിക്കുക്കയാണെന്നും ഖാന്‍ ചൂണ്ടിക്കാട്ടുന്നു.

യുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെഴുതിയ കത്തില്‍ ആര്‍എസ്എസിനെതിരേ കടുത്ത ആരോപണങ്ങളാണ് അസംഖാന്‍ അക്കമിട്ടു നിരത്തിയിരിക്കുന്നത്. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തി ബീഫിന്റെ പേരില്‍ ജനങ്ങള്‍ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ചും ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഒരു വട്ടമേശ സമ്മേളനം വിളിക്ക ണമെന്നും അസം ഖാന്‍ നിര്‍ദേശി ക്കുന്നു.


സമൂഹത്തില്‍ വേര്‍തിരിവുകളുണ്ടാക്കാന്‍ ഫാസിസ്റ് ശക്തി കള്‍ ശ്രമം നടത്തുകയാണ്. മുസ്ളിം കള്‍ക്കെതിരായി കരുതിക്കൂട്ടി നടത്തുന്ന ആക്രമണങ്ങളുടെ ഉദാഹരണമാണ് ദാദ്രിയിലെ സംഭവം.

വര്‍ഗീയ സംഘടനങ്ങളുടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ അവിടവിടെയായി ഉണ്ടായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ഒന്നര വര്‍ഷമായി സ്വാതന്ത്യ്രത്തെയും മതേതരത്വത്തെയും ഹനിക്കുന്നതു പോലുള്ള സംഭവങ്ങള്‍ ഇതിനു മുന്‍പുണ്ടായിട്ടില്ല. പുതിയ സര്‍ക്കാര്‍ ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. എന്നാല്‍, അവര്‍ പ്രാമുഖ്യം നല്‍കുന്നത് ആര്‍എസ്എസിന്റെ നിര്‍ദേശങ്ങള്‍ക്കാണ്. പുതിയ സര്‍ക്കാരിനുള്ളില്‍ തന്നെ ആര്‍എസ്എസിന്റെ അടിയുറച്ച വിശ്വാസികളും ദീര്‍ഘകാല സഹയാത്രികരുമാണുള്ളത്.

അവരുടെ താത്പര്യങ്ങള്‍ എക്കാലത്തും ആ സംഘടനയോടു മാത്രമാണ്. അന്തര്‍ദേശീയ തലത്തില്‍ പരാമാധികാരമുള്ള സംഘടനയെന്ന നിലയില്‍ ഇക്കാര്യത്തില്‍ യുഎന്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ബാന്‍ കി മൂണിനോട് ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ സമയം ചോദിച്ചിട്ടുണ്െടന്നും ഖാന്‍ ഇന്നലെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.