ആസാം സര്‍ക്കാരിന്റെ സൈറ്റ് ഹാക്ക് ചെയ്തു
Thursday, October 8, 2015 11:42 PM IST
ഗോഹട്ടി: സംസ്ഥാന പോലീസിന്റേതുള്‍പ്പെടെ ആസാമിലെ 15 സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്സൈറ്റുകള്‍ അജ്ഞാത ഹാക്കര്‍മാര്‍ ആക്രമിച്ചെന്ന് അഡിഷണല്‍ ഡിജിപി മുകേഷ് സഹായി പറഞ്ഞു. സംഭവത്തെക്കുറിച്ച് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (ഐന്‍ഐസി) അന്വേഷണം നടത്തുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റര്‍ ചെയ്യണമോയെന്ന് തീരുമാനിക്കും. അതേസമയം, ഇതുവരെ പോലീസില്‍ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഡിജിപി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.