മോദി ഇപ്പോഴും സ്യൂട്ട് ധരിച്ചവര്‍ക്കൊപ്പം: രാഹുല്‍ഗാന്ധി
മോദി ഇപ്പോഴും സ്യൂട്ട്  ധരിച്ചവര്‍ക്കൊപ്പം: രാഹുല്‍ഗാന്ധി
Thursday, October 8, 2015 12:13 AM IST
ഷേഖ്പുര: കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം നില്ക്കുന്ന നരേന്ദ്ര മോദിയല്ല, എപ്പോഴും സ്യൂട്ടും ബൂട്ടും ധരിച്ച കോര്‍പറേറ്റുകള്‍ക്കൊപ്പം നില്ക്കുന്ന മോദിയാണു നമ്മുടെ പ്രധാനമന്ത്രിയെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിഹാറിലെ ഷേഖ്പുരയിലും ബേഗുസരായിയിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

കീറിപ്പറിഞ്ഞ കുപ്പായമിട്ട കര്‍ഷകര്‍ക്കൊപ്പം മോദി ഫോട്ടോ എടുക്കില്ല, സ്യൂട്ടു ധരിച്ചവര്‍ക്കൊപ്പംനിന്നു സെല്‍ഫിയെടുക്കുന്ന സ്യൂട്ട്-ബൂട്ട് സര്‍ക്കാരാണിത്. തന്റെ അമേരിക്ക സന്ദര്‍ശനവേളയില്‍ 16 ഇടങ്ങളില്‍ 16 വേഷങ്ങളിലാണു മോദി എത്തിയത്.


എന്നാല്‍, വെള്ള വസ്ത്രം ധരിച്ചു സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സംസ്ഥാനത്ത് എല്ലായിടത്തും കാണാനാകുമെന്നും രാഹുല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.