ദാദ്രി: അഖ്ലാഖിന്റെ കുടുംബം ഗ്രാമംവിട്ടു
Thursday, October 8, 2015 11:28 PM IST
ദാദ്രി(യുപി): ഗോമാംസം കഴിച്ചെന്നാരോപിച്ചു ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖിന്റെ കുടുംബം ജീവഹാനി ഭയന്നു സ്വന്തം ഗ്രാമമായ ബിഷാദയില്‍നിന്നു ഡല്‍ഹിയിലേക്കു താമസം മാറ്റി. കഴിഞ്ഞയാഴ്ചയാണ് അമ്പതുകാരനായ അഖ്ലാഖിനെ ഒരുമതവിഭാഗത്തില്‍പ്പെട്ടവര്‍ മര്‍ദിച്ചു കൊന്നത്. കുടുംബത്തിലെ സ്ത്രീകളെ അപമാനിക്കാനും ശ്രമങ്ങളുണ്ടായി.


ന്യൂഡല്‍ഹിയില്‍നിന്ന് 60കിലോമീറ്റര്‍ അകലെയായ ദാദ്രിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നിട്ടില്ല. ഇരുനൂറോളം വരുന്ന അക്രമികള്‍ സെപ്റ്റംബര്‍ 28ന് അഖ്ലാഖിനെ വീട്ടില്‍നിന്നു വലിച്ച് തെരുവിലിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഖ്ലാഖിന്റെ ഇളയമകന്‍ ഡാനിഷ്(22) ചികിത്സയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.