ബീഫ് പരാമര്‍ശം: ലാലുവിന് എതിരേ കേസ് വരും
ബീഫ് പരാമര്‍ശം: ലാലുവിന് എതിരേ കേസ് വരും
Thursday, October 8, 2015 11:42 PM IST
മുസാഫര്‍പുര്‍ (ബിഹാര്‍): ഹിന്ദുക്കളും ബീഫ് കഴിക്കണമെന്ന് ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ് നടത്തിയ പരാമര്‍ശത്തിന് അദ്ദേഹത്തിനെതിരേ കേസ് രജിസ്റര്‍ ചെയ്യാന്‍ ജില്ലാ കോടതി ഉത്തരവ്. അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് റാം ചന്ദ്ര പ്രസാദിന്റേതാണ് ഉത്തരവ്. ഖാസി മുഹമ്മദ്പുര്‍ പോലീസിനോടാണ് ലാലുവിനെതിരേ കേസ് എടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്.


ലാലുവിന്റെ പരാമര്‍ശനത്തിനെതിരേ അഡ്വ. സുധീര്‍ ഓജ നല്കിയ പരാതിയിലാണ് കോടതി വിധി. ബിജെപി പ്രസിഡന്റ് അമിത് ഷാ നരഭോജിയാണെന്ന ആര്‍ജെഡി തലവന്റെ പരാമര്‍ശത്തിനു പാറ്റ്നയിലും ജമുവിലും കേസ് രജിസ്റര്‍ ചെയ്തതിനു പിന്നാലെയാണ് ബീഫ് പരാമര്‍ശനത്തിന്റെ പേരില്‍ പുതിയ എഫ്ഐആര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.