തീവ്രവാദത്തിനെതിരായ ഒറ്റപ്പെട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു: പ്രണാബ് മുഖര്‍ജി
തീവ്രവാദത്തിനെതിരായ ഒറ്റപ്പെട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു: പ്രണാബ് മുഖര്‍ജി
Friday, October 9, 2015 12:22 AM IST
ന്യൂഡല്‍ഹി: തീവ്രവാദം അവസാനിപ്പിക്കാന്‍ രാജ്യങ്ങള്‍ നടത്തിവരുന്ന ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. എല്ലാ രാജ്യവും ഒറ്റക്കെട്ടായി പോരാടിയാല്‍ മാത്രമേ തീവ്രവാദം ഭൂമുഖത്തുനിന്നു തുടച്ചു നീക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ത്രീവ്രവാദത്തിനെതിരേ എക്കാലവും പൊരുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോര്‍ദാന്‍, പലസ്തീന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തുന്നതിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രണാബ്. ആറു ദിവസമാണ് രാഷ്ട്രപതിയുടെ ചരിത്രപരമായ സന്ദര്‍ശനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.