ഗിലാനി വീട്ടുതടങ്കലില്‍, മാലിക്കിനെ അറസ്റ് ചെയ്തു
Friday, October 9, 2015 12:23 AM IST
ശ്രീനഗര്‍: ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗിലാനി, വിഘടനവാദി നേതാവ് ഷബീര്‍ അഹമ്മദ് ഷാ എന്നിവരുടെ വീട്ടുതടങ്കല്‍ നീട്ടുകയും ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) മേധാവി മാലിക്കിനെ അറസ്റ് ചെയ്യുകയും ചെയ്തു. ഏപ്രില്‍ 16ന് ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയതു മുതല്‍ ഗിലാനി വീട്ടുതടങ്കലിലാണെന്ന് ഹുറിയത്ത് വക്താവ് അറിയിച്ചു. ഇതിനിടെ, മേയ് ഒന്നിനും ജൂണ്‍ അഞ്ചിനും ഇദ്ദേഹത്തിന് ഇളവ് ലഭിച്ചിരുന്നു. അടുത്തിടെ, ഹുറിയത്ത് കോണ്‍ഫറന്‍സില്‍ ചേര്‍ന്ന ഷായെയും ഇന്നലെ വീട്ടുതടങ്കലിലാക്കി. കാഷ്മീരില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്താനാണ് ഹുറിയത്ത്, വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.