സര്‍ക്കാരിനനുസരിച്ച് വിദ്യാഭ്യാസം മാറുന്നു: ദിനനാഥ് ഭത്ര
Wednesday, November 25, 2015 12:41 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളിലും കോളജുകളിലെയും സിലബസും പാഠപുസ്തകങ്ങളും സര്‍ക്കാരുകള്‍ മാറുന്നതിനൊപ്പം മാറുന്നുണ്െടന്ന് ആര്‍എസ്എസ് ചിന്തകന്‍ ദിനനാഥ് ഭത്ര. രാജ്യത്തെ വിദ്യാലയങ്ങളെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണു ഭത്ര. സര്‍ക്കാരുകള്‍ മാറുന്നതിനൊപ്പം സിലബസുകള്‍ മാറുന്നതു മൂലം ആശയക്കുഴപ്പം മാത്രമേ സൃഷ്ടിക്കുകയുള്ളൂ.

മുരളി മനോഹര്‍ ജോഷി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍, സിലബസ് മാറി. തുടര്‍ന്നു വന്ന സര്‍ക്കാര്‍ അതു വീണ്ടും മാറ്റിയതായി ശിക്ഷ സന്‍സ്കൃതി ഉത്താന്‍ ന്യാസ് സ്ഥാപകനായ ഭത്ര പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.