അതിര്‍ത്തിയില്‍ നിന്ന് 1,500 കോടിരൂപയുടെ മയക്കുമരുന്നു പിടിച്ചു
Saturday, November 28, 2015 12:40 AM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിശാലമായ അതിര്‍ത്തിയില്‍ നിന്നു ബിഎസ്എഫ് ജവാന്മാര്‍ കഴിഞ്ഞവര്‍ഷം പിടികൂടിയത് 1,500 കോടിയോളം രൂപവിലവരുന്ന ഹെറോയിന്‍. പാക്കിസ്ഥാനും ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍, അതിര്‍ക്കപ്പുറത്തുനിന്നും രാജ്യത്ത് വിതരണം ചെയ്യാന്‍ എത്തിച്ചവയാണിത്. ഇതിനുപുറമേ വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കള്ളനോട്ടുകളും പിടികൂടിയെന്നും ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു. 2289 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാക്കിസ്ഥാന്‍ അതിര്‍ത്തിയിലും 4,096 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബംഗ്ളാദേശ് അതിര്‍ത്തിയില്‍ നിന്നുമാണ് ഇവ കണ്െടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.