താജ്മഹല്‍ ക്ഷേത്രമായിരുന്നെന്ന വാദത്തിനു തെളിവില്ലെന്നു കേന്ദ്രം
താജ്മഹല്‍ ക്ഷേത്രമായിരുന്നെന്ന വാദത്തിനു തെളിവില്ലെന്നു കേന്ദ്രം
Wednesday, December 2, 2015 12:45 AM IST
ന്യൂഡല്‍ഹി: ലോകാദ്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഒരുകാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നു എന്നതിനു തെളിവില്ലെന്നു കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ട് ആഗ്ര കോടതിയിലുള്ള കേസുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്രടൂറിസം മന്ത്രി മഹേഷ് ശര്‍മയാണ് ലോക്സഭയെ അറിയിച്ചത്. താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന വാദം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും മഹേഷ് ശര്‍മ വ്യക്തമാക്കി.


താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്നും അതിനാല്‍, അവിടെ ആരാധന നടത്താന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ചില അഭിഭാഷകരാണ് ആഗ്ര കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.