മുസ്ലിം സ്ത്രീകളുടെ വിവാഹമോചനം: കേന്ദ്രത്തിനു സുപ്രീംകോടതി നോട്ടീസ്
മുസ്ലിം സ്ത്രീകളുടെ വിവാഹമോചനം: കേന്ദ്രത്തിനു സുപ്രീംകോടതി നോട്ടീസ്
Saturday, February 6, 2016 12:34 AM IST
ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകള്‍ വിവാഹ മോചനത്തില്‍ വിവേചനം നേരിടുന്നെന്ന പരാതികളില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയച്ചു. മുസ്ലിം വ്യക്തനിയമങ്ങള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൌലികാവകാശം ഹനിക്കുന്നെന്ന കാര്യത്തിലാണു നിലപാട് അറിയിക്കേണ്ടത്. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അടക്കമുള്ള സമുദായ സംഘടനകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആറാഴ്ചയ്ക്കകം മറുപടി നല്‍കണം. മുസ്ലിംകള്‍ക്കിടയിലുള്ള ഏകപക്ഷീയമായ വിവാഹ മോചനവും ബഹുഭാര്യാത്വവും സ്ത്രീയെ അപമാനിക്കുന്നതാണെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയ്ക്ക് എതിരാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.