കര്‍ണാടകയില്‍ കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു
Tuesday, February 9, 2016 12:39 AM IST
ഹൂബ്ളി: പഴയ പോലീസ് സ്റേഷന്‍ പൊളിച്ചുമാറ്റുന്നതിനിടെ സമീപത്തെ രണ്ടു നിലക്കെട്ടിടം തകര്‍ന്നുവീണ് ഒരു കുട്ടിയും മൂന്നു സ്ത്രീകളുമുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. പത്തുപേര്‍ക്കു പരിക്കേറ്റു. ഹൂബ്ളി ദക്ഷിണ റെയില്‍വേ സ്റേഷന്‍ പരിസരത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. റെയില്‍വേ പോലീസ് സ്റേഷന്‍ മാറ്റിയതിനുശേഷമാണു കെട്ടിടം പൊളിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളികളും മരിച്ചവരില്‍പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.