മൂന്നു നൂഡില്‍സുകളില്‍ രുചി കൂട്ടാന്‍ ചാരം; അധികൃതര്‍ നടപടിക്ക്
Wednesday, February 10, 2016 12:44 AM IST
ബരാബന്‍കി: മാഗി നൂഡില്‍സ് വിവാദം ശമിക്കുന്നതിനു മുമ്പ് ഉത്തര്‍പ്രദേശില്‍നിന്നു വീണ്ടും നൂഡില്‍സ് വിവാദം. ചില നൂഡില്‍സ് സാമ്പിളുകളിലെ ടേസ്റ് മേക്കറുകളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ചാരം അടങ്ങിയിട്ടുണ്െടന്ന് ഉത്തര്‍പ്രദേശ് ഭക്ഷ്യ സുരക്ഷാ വകു പ്പ് കണ്െടത്തി. നോര്‍ സൂപി നൂഡില്‍സ്, ഹോര്‍ളിക്സ് ഫീഡില്‍സ് നൂഡില്‍സ്, ചിംഗ്സ് ഹോട്ട് ഗാര്‍ലിക് ഇന്‍സ്റന്റ് നൂഡില്‍സ് എന്നിവയുടെ സാമ്പിളുകളിലാണു മായം കണ്െടത്തിയിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ മറുപടി നല്കണമെന്നാവശ്യപ്പെട്ട് കമ്പനികള്‍ക്കു നോട്ടീസ് നല്കിയിട്ടുണ്െടന്ന് ഭക്ഷ്യമന്ത്രാലം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.