അബുദാബി കീരീടവകാശിക്കു രാഷ്ട്രപതിയുടെ അപൂര്‍വ സമ്മാനം
അബുദാബി കീരീടവകാശിക്കു രാഷ്ട്രപതിയുടെ അപൂര്‍വ സമ്മാനം
Friday, February 12, 2016 11:19 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഒരു ബ്ളാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മയാണ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിച്ചത്. ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയ്യിദിന്റെ പിതാവ് ഷെയ്ക്ക് സയ്യിദിനൊപ്പം താന്‍ ഇരിക്കുന്ന പഴയൊരു ചിത്രമായിരുന്നു രാഷ്ട്രപതിയുടെ സമ്മാനം. രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി എഴുതിയ ഇന്ത്യ- യുഎഇ സൌഹൃദത്തിന്റെ കഥ പറയുന്ന പുസ്തകത്തില്‍ നിന്നാണ് ചിത്രം.


ഇന്നലെ രാഷ്ട്രപതി ഭവനില്‍ നല്‍കിയ ഉച്ചവിരുന്നിനിടെയാണ് പ്രണബ് മുഖര്‍ജി അബുദാബി കിരീടാവകാശിക്കു ഉപഹാരം കൈമാറിയത്.

1975ല്‍ ഷെയ്ക്ക് സയ്യിദ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ധനകാര്യ മന്ത്രാലയത്തില്‍ സഹമന്ത്രിയായിരുന്നു പ്രണബ് മുഖര്‍ജി.

അന്നത്തെ കൂടിക്കാഴ്ചയുടെ ബ്ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൌഹൃദവഴിയില്‍ സുപ്രധാനമായ ചരിത്ര സാക്ഷ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.