സഹകരണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് ഇന്ത്യയും യുഎഇയും
Friday, February 12, 2016 11:49 PM IST
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള തന്ത്രപ്രധാനസഹകരണം ശക്തിപ്പെടുത്തുന്നതിനു ബദ്ധശ്രദ്ധരാണെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ഷേയ്ക്ക് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍. രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങള്‍ക്കപ്പുറം ഇന്ത്യക്കും യുഎഇക്കും സാംസ്കാരികമായി ഏറെ അടുപ്പമുണ്െടന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ നല്‍കിയ ആചാരവിരുന്നില്‍ സംസാരിക്കുകയായിരുന്നു നഹ്യാന്‍.

രാഷ്ട്രപതി ഭവനിലെത്തിയ രാജകുമാരനെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ എന്നിവരും സേനാതലവന്മാരും വിരുന്നില്‍ പങ്കെടുത്തു.


വിവിധതലങ്ങളിലെ സഹകരണം ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ഏഴ് കരാറുകളില്‍ ഒപ്പിട്ടു. പ്രതിരോധമേഖലയിലെ നിര്‍മാണം, അടിസ്ഥാനവികസനം, വ്യാപാരം എന്നീ മേഖലകളിലുള്‍പ്പെടെയാണു കരാറുകള്‍.

ഇന്നു മുംബൈയിലെത്തുന്ന ഷേയ്ക്ക് നഹ്യാന്‍ ബോംബെ ഓഹരി വിപണി സന്ദര്‍ശിക്കും. തുടര്‍ന്ന് അവിടെ നിന്ന് അബുദാബിയിലേക്കു മടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.