പാക്കിസ്ഥാന് അമേരിക്കന്‍ യുദ്ധവിമാനം: ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു
പാക്കിസ്ഥാന് അമേരിക്കന്‍ യുദ്ധവിമാനം: ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു
Sunday, February 14, 2016 1:07 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാന് എഫ് 16 യുദ്ധ വിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. തീവ്രവാദം നേരിടുന്നതിന്റെ ഭാഗമായാണു വിമാനങ്ങള്‍ വില്‍ക്കുന്നതെന്ന അമേരിക്കന്‍ ന്യായം അംഗീകരിക്കാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇക്കാര്യത്തില്‍ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

അമേരിക്കയുടെ തീരുമാനം നിരാശജനകമാണെന്നാണു വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കിയത്.


ചരിത്രം പരിശോധിച്ചാല്‍ ഇതിനെ എതിര്‍ക്കാനുള്ള കാരണം വ്യക്തമാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.

ഏതു കാലാവസ്ഥയിലും രാപകല്‍ ഭേദമില്ലാതെ ആക്രമണത്തിന് ഉപയോഗിക്കാന്‍ കഴിയുന്നതാണ് എഫ് 16 യുദ്ധവിമാനങ്ങള്‍. ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ ഈ വിമാനങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യതകളാണ് ആശങ്ക ഉയര്‍ ത്തിയിരിക്കുന്നത്.

ആണവശേഷിയുള്ള എട്ട് എഫ്-16 ഫൈറ്റര്‍ ജെറ്റുകളാണ് പാക്കിസ്ഥാനു വില്‍ക്കുന്നത്.700 മില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന ജെറ്റുകളാണ് ഇവ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.