ഇടതു-വലതുമുന്നണികള്‍ ഒരുമിച്ച് മത്സരിക്കണം: പി.കെ. കൃഷ്ണദാസ്
Sunday, February 14, 2016 12:12 AM IST
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെസഖ്യത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ഒന്നിച്ചു മത്സരിക്കാന്‍ തയ്യാറാകണമെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. യുഡിഎഫ് സൃഷ്ടിച്ചത് മാര്‍ക്സിസ്റ് വിരോധത്താലും എല്‍ഡിഎഫ് രൂപീകരിച്ചത് കോണ്‍ഗ്രസിനെതിരായി ആരുമായും കൂട്ടുകൂടാമെന്ന ഇഎംഎസിന്റെ ആശയത്തിന്റെ ഫലമായുമാണ്. സഖ്യം രൂപീകരിച്ച സ്ഥിതിക്ക് ഇനി രണ്ടു മുന്നണികളുടെ ആവശ്യം കേരളത്തിലും അപ്രസക്തമായിട്ടുണ്ട്. ഒന്നിച്ചു മത്സരിച്ചാല്‍ അത്രയും ചെലവ് പൊതുജനത്തിന് കുറയുംമെന്നും കൃഷ്ണദാസ് ഡല്‍ഹിയില്‍ പറഞ്ഞു.


ബംഗാളില്‍ പരസ്യമായ സഖ്യത്തിലേക്ക് പോകുന്ന സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ രഹസ്യ ധാരണയില്‍ കൈകോര്‍ക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി നാലേമുക്കാല്‍ കൊല്ലം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നത് പിണറായിവിജയനും പിണറായി ജയിലില്‍ പോകാതിരുന്നത് ഉമ്മന്‍ചാണ്ടിയും പരസ്പരം സഹായിച്ചിട്ടാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.