റിക്കാർഡ് ഉയരത്തിൽ ത്രിവർണപതാക
Saturday, April 30, 2016 12:22 PM IST
റായ്പുർ: ത്രിവർണ പതാക പാറിക്കളിക്കുന്ന ഏറ്റവും ഉയരമുള്ള കൊടിമരം ഇനി റായ്പുരിന് സ്വന്തം. 82 മീറ്റർ ഉയരത്തിലാണു റായ്പൂരിൽ ത്രിവർണ പതാക ഉയർത്തിയത്. പോളിസ്റ്റർ സിൽക് ഉപയോഗിച്ചാണു പതാക നിർമിച്ചിരിക്കുന്നത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിംഗാണ് പതാക ഉയർത്തിയത്.

റാഞ്ചിയിൽ 89 മീറ്റർ ഉയരത്തിൽ പതാക ഉയർത്താൻ ശ്രമിച്ചെങ്കിലും 50 മീറ്റർ ഉയർത്തിയപ്പോൾ കുരുങ്ങുകുയായിരുന്നു. മനോഹർ പരീക്കറാണു അനിടെ പതാക ഉയർത്തിയത്. ജനുവരി 24 നായിരുന്നു ചടങ്ങ്.


105 അടി വീതിയും 70 അടി ഉയരവുമുള്ള പതാകയാണ് റായ്പുരിൽ ഉയർത്തിയത്. 60 കിലോഗ്രാം ഭാരമാണ് പതാകയ്ക്കുള്ളത്. 1.20 കോടിരൂപ ചെലവിലാണു കൊടിമരവും പതാകയും നിർമിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.