പത്താൻകോട് ആക്രമണം: ഭീകരവിരുദ്ധ സംവിധാനത്തിൽ പാളിച്ചയെന്ന്
പത്താൻകോട് ആക്രമണം: ഭീകരവിരുദ്ധ സംവിധാനത്തിൽ പാളിച്ചയെന്ന്
Tuesday, May 3, 2016 12:14 PM IST
ന്യൂഡൽഹി: രാജ്യത്തിന്റെ ഭീകരവിരുദ്ധ സുരക്ഷ സംവിധാനത്തിൽ സാരമായ പാളിച്ച ഉണ്ടെന്നു പാർലമെന്ററി കമ്മിറ്റി. ആഭ്യന്തര മന്ത്രാലയത്തിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഈ നിരീക്ഷണം നടത്തിയതു പത്താൻകോട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്. ഏറ്റവും പ്രധാനപ്പെട്ട വ്യോമസേനാതാവളത്തിന്റെ സുരക്ഷയിൽ പാകപ്പിഴകൾ ഉണ്ടെന്നും കമ്മിറ്റി കണ്ടെത്തി. കോൺഗ്രസിലെ പ്രദീപ് ഭട്ടാചാര്യയാണു കമ്മിറ്റി ചെയർമാൻ. ഇപ്പോഴും പത്താൻകോട്ടു സുരക്ഷാ ദൗർബല്യം ഉണ്ടെന്നു ഭട്ടാചാര്യ പറഞ്ഞു.


ഭീകരക്രമണത്തെപ്പറ്റി മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ടത്ര ജാഗ്രത പത്താൻകോട് വ്യോമസേനാ താവളത്തിൽ കൈക്കൊണ്ടില്ല. പഞ്ചാബ് പോലീസിലെ ഒരു സൂപ്രണ്ടിനെ തട്ടിക്കൊണ്ടു പോയതിൽനിന്നു പോലും ശരിയായ നിഗമനങ്ങളിൽ എത്തിയില്ല: ഭട്ടാചാര്യ പറഞ്ഞു.

ജനുവരി രണ്ടിനാണു പാക്കിസ്‌ഥാനിൽ നിന്നുള്ള ജയ്ഷ് ഇ മുഹമ്മദ് ഭീകരർ പത്താൻകോട് താവളം ആക്രമിച്ചത്. മിഗ് യുദ്ധ വിമാനങ്ങൾ സൂക്ഷിക്കുന്ന താവളമാണത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.