നാവികനു നാട്ടിലെത്താൻ ഇന്ത്യ–ഇറ്റലി ധാരണ വേണം: യുഎൻ കോടതി
നാവികനു നാട്ടിലെത്താൻ ഇന്ത്യ–ഇറ്റലി ധാരണ വേണം: യുഎൻ കോടതി
Tuesday, May 3, 2016 12:24 PM IST
ന്യൂഡൽഹി: മലയാളികളായ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിൽ പ്രതിയായ ഇറ്റാലിയൻ നാവികൻ സാൽവതോറെ ജിറോണെയെ സ്വന്തം നാട്ടിലേക്കു തിരിച്ചയയ്ക്കാനുള്ള തീരുമാനം ഇന്ത്യൻ നിയമവ്യവസ്‌ഥയുടെ പരിധിയിൽവരുന്നതാണെന്നു യുഎൻ ട്രൈബ്യൂണൽ. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ ഇന്ത്യയും ഇറ്റലിയും പരസ്പരധാരണയിലെത്തണമെന്നും യുഎൻ ട്രൈബ്യൂണൽ നിർദേശിച്ചു. ജിറോണെയെ നാട്ടിലേക്കു തിരിച്ചയയ്ക്കാൻ ഹേഗ് ആസ്‌ഥാനമായുള്ള ഐക്യരാഷ്ട്രസഭ രാജ്യാന്തര തർക്കപരിഹാര കോടതി നിർദേശിച്ചതായി കഴിഞ്ഞ ദിവസം ഇറ്റാലിയൻ മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു.


ഇറ്റാലിയൻ മാധ്യമങ്ങൾ യുഎൻ ട്രൈബ്യൂണലിന്റെ നിർദേശം തെറ്റായാണ് ഉദ്ധരിച്ചതെന്നു കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. വിചാരണസമയത്ത് ജിറോണെ ഇത്തരത്തിൽ ഇറ്റലിയിലേക്കു ജാമ്യത്തിൽ പോയാലും ഇന്ത്യയിലെ സുപ്രീംകോടതിയുടെ പരമാധികാരത്തിൻ കീഴിലായിരിക്കുമെന്നും കോടതി ആവശ്യപ്പെട്ടാൽ തിരിച്ച് എത്തേണ്ടിവരുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.