ഗാസിയാബാദ് വ്യോമസേനാ ആസ്‌ഥാനത്ത് മൂന്നു പേർ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്
ഗാസിയാബാദ് വ്യോമസേനാ ആസ്‌ഥാനത്ത് മൂന്നു പേർ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്
Thursday, May 5, 2016 9:54 PM IST
ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദ് ജില്ലയിലെ ഹിന്ദൻ വ്യോമസേനാ ആസ്‌ഥാനത്ത് അജ്‌ഞാതരായ മൂന്നുപേർ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്. പുലർച്ചെ രണ്ടോടെയാണ് ഇവർ വ്യോമതാവളത്തിന്റെ അതീവസുരക്ഷാ മേഖലയിൽ പ്രവേശിച്ചതെന്നാണ് സർക്കിൾ ഓഫീസർ ആശിഷ് ശ്രീവാസ്തവ് നല്കുന്ന വിവരം. ഇതിന്റെ അടിസ്‌ഥാനത്തിൽ രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. <യൃ><യൃ>വ്യോമസേനാ ആസ്‌ഥാനത്തിന്റെ കവാടങ്ങൾ അടച്ചുപൂട്ടിയ സുരക്ഷാ ഉദ്യോഗസ്‌ഥർ ജീവനക്കാരോട് പുറത്തിറങ്ങരുതെന്ന് നിർദേശം നല്കി. സ്‌ഥലത്ത് പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സമീപത്തെ രണ്ട് കേന്ദ്രീയ വിദ്യാലയങ്ങൾ അടച്ചിടാൻ വ്യോമസേന നിർദേശം നല്കിയിട്ടുണ്ട്. <യൃ><യൃ>രണ്ടു ദിവസം മുമ്പാണ് ജയ്ഷ്–ഇ മുഹമ്മദ് ബന്ധമുള്ള മൂന്നു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലും സമീപമേഖലകളിലും നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്. ഹിന്ദൻ വ്യോമതാവളവും ഡൽഹിയിലെ ഏതാനും മാളുകളും ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വ്യോമതാവളത്തിൽ മൂന്നു പേർ നുഴഞ്ഞുകയറിയതായി വാർത്തകൾ പുറത്തുവരുന്നത്. ഭീകരരുടെ അറസ്റ്റിനോടനുബന്ധിച്ച് ആക്രമണസാധ്യത കണക്കിലെടുത്ത് പ്രധാന കെട്ടിടങ്ങൾക്കും സർക്കാർ ആസ്‌ഥാനങ്ങൾക്കും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.