നേപ്പാൾ അംബാസഡറെ തിരിച്ചുവിളിച്ചു
Friday, May 6, 2016 12:11 PM IST
ന്യൂഡൽഹി: ഇന്ത്യ–നേപ്പാൾ ബന്ധത്തിലെ ഉലച്ചിൽ പ്രകടമാക്കിക്കൊണ്ട് ഇന്ത്യയിലെ സ്‌ഥാനപതിയെ നേപ്പാൾ തിരിച്ചുവിളിച്ചു. നേപ്പാൾ പ്രസിഡന്റ് ബിന്ധ്യ ദേവി ഭണ്ഡാരി തിങ്കളാഴ്ച ഇന്ത്യയിലേക്കു നടത്താനിരുന്ന ഔദ്യോഗിക യാത്ര നീട്ടിവച്ചതിനു പിന്നാലെയാണിത്. പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെ പുറത്താക്കാൻ ഭരണസംഖ്യത്തിലെ മാവോയിസ്റ്റുകൾ ശ്രമിച്ച സാഹചര്യത്തിലാണു പ്രസിഡന്റ് യാത്ര മാറ്റിവച്ചതെന്നായിരുന്നു വിശദീകരണം.

ഇന്ത്യയിലെ അംബാസഡർ ദീപ്കുമാർ ഉപാധ്യായയെ തിരിച്ചുവിളിച്ചതും നേപ്പാളിലെ ആഭ്യന്തരപ്രശ്നങ്ങൾ മൂലമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.