രാജ്യത്ത് 24.88 കോടി കുടുംബങ്ങൾ, കേരളത്തിൽ 78.41 ലക്ഷം
Saturday, May 21, 2016 12:36 PM IST
ന്യൂഡൽഹി: രാജ്യത്തെ കുടുംബങ്ങളിൽ 81.3 ശതമാനം ഹിന്ദുക്കളുടേത്. മുസ്ലിംകളുടേത് 12.5 ശതമാനം, ക്രൈസ്തവരുടേത് 2.5 ശതമാനം മാത്രം.സിക്കുകാർ 1.7 ശതമാനവും ബുദ്ധമതക്കാർ 0.7 ശതമാനവും ജൈനർ 0.4 ശതമാനവും വരുന്നു. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ 2011 ലെ സെൻസസിന്റെ അടിസ്‌ഥാനത്തിൽ പുറത്തുവിട്ട കണക്കാണിത്.

ഇതനുസരിച്ച് രാജ്യത്തെ ശരാശരി ഹിന്ദുകുടുംബത്തിലെ അംഗസംഖ്യ 4.85 ആയിരിക്കെ മുസ്ലിം കുടുംബത്തിലേത് 5.48 ആണ്. ക്രൈസ്തവ കുടുംബത്തിൽ ഇത് 4.34 മാത്രം.

രാജ്യത്ത് മൊത്തം 24.88 കോടി കുടുംബങ്ങളുണ്ട്. ഇതിൽ 21.6 കോടിയെ നയിക്കുന്നത് പുരുഷന്മാരും 3.28 കോടിയെ നയിക്കുന്നതു സ്ത്രീകളുമാണ്.ഹിന്ദുകുടുംബങ്ങളുടെ എണ്ണം 20.24 കോടി, മുസ്ലിം 3.12 കോടി, ക്രിസ്ത്യൻ 63.18 ലക്ഷം, സിക്ക് 41.3 ലക്ഷം.


കേരളത്തിൽ 78.41 ലക്ഷം കുടുംബങ്ങളാണുള്ളത്. 58.6 ലക്ഷത്തെയും നയിക്കുന്നത് പുരുഷന്മാർ. 19.83 ലക്ഷത്തിൽ സ്ത്രീകൾക്കു നായകത്വം.

കേരളത്തിലെ കുടുംബങ്ങളുടെ ശരാശരി അംഗസംഖ്യ 4.135 ആണ്. അതേസമയം ദേശീയ ശരാശരി 4.855. കേരളത്തിലെ ഹിന്ദു കുടുംബങ്ങളിൽ ശരാശരി അംഗസംഖ്യ 3.99, മുസ്ലിം കുടുംബങ്ങളിൽ 5.03, ക്രിസ്ത്യൻ കുടുംബങ്ങളിൽ 3.96.കേരളത്തിൽ 45.27 ലക്ഷം ഹിന്ദുകുടുംബങ്ങളും 17.49 ലക്ഷം മുസ്ലിം കുടുംബങ്ങളും 15.49 ലക്ഷം ക്രിസ്ത്യൻ കുടുംബങ്ങളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.