മണിപ്പൂരിൽ ആറ് ജവാന്മാർ മരിച്ചു
Sunday, May 22, 2016 12:27 PM IST
ഇംഫാൽ: തീവ്രവാദികളുമായി ഏറ്റുമുട്ടിയ ആറ് ജവാന്മാർ മരിച്ചു. ചന്ദൽ ജില്ലയിലെ ഹങ്സി ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ചന്ദലിലാണ് ഏറ്റുമുട്ടൽ നടന്നത്. അപ്രതീക്ഷിതമായി സൈന്യത്തിനു നേർക്ക് വെടിയുതിർത്തശേഷം തീവ്രവാദികൾ വനത്തിലേക്കു കടന്നു.

ഹാംഗ്സി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിൽ പരിശോധിക്കാനെത്തിയതായിരുന്നു സേനാംഗങ്ങൾ. സായുധരായ തീവ്രവാദികൾ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. സൈന്യത്തിന്റെ പക്കലുണ്ടായിരുന്ന ഏതാനും തോക്കുകൾ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. ആക്രമണത്തെത്തുടർന്ന് കൂടുതൽ സേനയും പോലീസും എത്തി തെരഞ്ഞെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.