‘നീറ്റ്’: തമിഴ്നാടിനെ സ്‌ഥിരമായി ഒഴിവാക്കണമെന്ന് ജയലളിതയുടെ കത്ത്
‘നീറ്റ്’: തമിഴ്നാടിനെ സ്‌ഥിരമായി ഒഴിവാക്കണമെന്ന് ജയലളിതയുടെ കത്ത്
Wednesday, May 25, 2016 12:12 AM IST
ചെന്നൈ: മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള പൊതു പരീക്ഷയിൽ (നീറ്റ്) നിന്ന് തമിഴ്നാടിനെ സ്‌ഥിരമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജെ. ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സുതാര്യമായി മെഡിക്കൽ പ്രവേശനം നടത്തുന്ന തമിഴ്നാട്ടിൽ നീറ്റ് പരീക്ഷ ഒരിക്കലും ബാധകമാക്കരുതെന്നാണ് ജയലളിതയുടെ ആവശ്യം. ‘നീറ്റ്’ പരീക്ഷ നടപ്പാക്കുന്നത് സംസ്‌ഥാനത്തെ വിദ്യാർത്ഥികളോട് കാണിക്കുന്ന നീതി നിഷേധമായിരിക്കുമെന്നും കത്തിൽ പറയുന്നുണ്ട്. ഈ വർഷത്തേക്ക് മാത്രം സംസ്‌ഥാനങ്ങൾക്ക് ‘നീറ്റ്’ പരീക്ഷ ബാധകമല്ലെന്ന ഓർഡിനൻസിൽ കഴിഞ്ഞ ദിവസം രാഷ്ര്‌ടപതി ഒപ്പുവച്ചിരുന്നു. <യൃ><യൃ> സംസ്‌ഥാനത്തെ സുതാര്യമായ മെഡിക്കൽ പ്രവേശനത്തിന് വേണ്ടി 2005 മുതൽ വിവിധ നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്നു കത്തിൽ ജയലളിത ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷ നടപ്പാക്കിയാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയായിരിക്കും ഉണ്ടാവുകയെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ജയയുടെ ആവശ്യത്തോട് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.