മുംബൈ ഫാക്ടറിയിൽ സ്ഫോടനം: അഞ്ച് പേർ മരിച്ചു
Thursday, May 26, 2016 12:26 PM IST
താനെ: രാസവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. 140 പേർക്കു പരിക്കേറ്റു. ശിവാജി ഉദ്യോഗ് നഗറിലുള്ള പ്രോബേസ് എന്റർപ്രൈസസിന്റെ യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടറുകൾക്കു തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ശക്‌തിയിൽ സമീപത്തുള്ള ഏതാനും വീടുകളുടെ മേൽക്കൂര തെറിച്ചുപോയി. കെട്ടിടത്തിന്റെ ഭാഗങ്ങൾ തെറിച്ചുകൊണ്ടാണ് നിരവധിയാളുകൾക്ക് പരിക്കേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.