ജനവിധി മാനിക്കാൻ ബിജെപി തയാറാകണം
Monday, May 30, 2016 12:42 PM IST
ന്യൂഡൽഹി: കേരളത്തിലെ ജനങ്ങൾ ഇടതുമുന്നണിക്ക് അനുകൂലമായി രേഖപ്പെടുത്തിയ ജനവിധി മാനിക്കാൻ ബിജെപിയും ആർഎസ്എസും തയ്യാറാകണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. പരാജയത്തിൽ അസ്വസ്‌ഥരായി കേരളത്തിൽ വ്യാപകമായി സിപിഎം പ്രവർത്തകർക്കു നേരെ ബിജെപി ആക്രമണം അഴിച്ചുവിടുകയാണ്. തെരഞ്ഞെടുപ്പിനു ശേഷം നടന്ന അക്രമങ്ങളിൽ രണ്ടു പ്രവർത്തകർ കൊല്ലപെട്ടു. 82 പ്രവർത്തകർക്കു പരിക്കേറ്റു. വൻ ഭൂരിപക്ഷത്തിനു തങ്ങളെ അധികാരമേൽപ്പിച്ച കേരളത്തിലെ ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാൻ ഇടതു സർക്കാർ പ്രതിജഞാബദ്ധമാണ് കേരളത്തിലെ ജനങ്ങൾക്കു പിബി നന്ദി അറിയിക്കുകയുംചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.