നദീസംയോജനം സംസ്‌ഥാനത്തിന്റെ അനുമതിയില്ലാതെ നടപ്പാക്കില്ല
Wednesday, June 22, 2016 1:09 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: സംസ്‌ഥാന സർക്കാരിന്റെ അനുമതിയില്ലാതെ പമ്പ– അച്ചൻകോവിൽ– വൈപ്പാർ നദീസംയോജന പദ്ധതി നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ്. സംസ്‌ഥാനത്തിന്റെ അനുമതിയില്ലാതെ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടാകില്ലെന്നും കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതി ദേശീയ ജലവികസന ഏജൻസിയുടെ യോഗത്തിൽ ഉറപ്പ് നൽകിയതായി സംസ്‌ഥാന ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. പമ്പ– അച്ചൻകോവിൽ– വൈപ്പാർ നദി സംയോജന പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു. വളപട്ടണം വരെ എത്തുന്ന നദിയിലെ വെള്ളം കണ്ണൂർ ജില്ലയിലുള്ളവർക്കും പ്രയോജനപ്പെടുന്നുണ്ട്. കർണാടകം വെള്ളം തടഞ്ഞുവെച്ചാൽ പഴശി ജലസേചന പദ്ധതിയെ ദോഷകരമായി ബാധിക്കും.


കാവേരിയിൽനിന്ന് 99.8 ടിഎംസി വെള്ളം കേരളത്തിനു കിട്ടേണ്ടതുണ്ട്. ഈ നിലപാടിൽനിന്ന് പിന്നോട്ടില്ലെന്നും മാത്യു ടി.തോമസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.