ലൂബ്രിക്കന്റ് ഓയിൽ കണ്ടെയ്നർ തട്ടിയെടുത്തു
Sunday, June 26, 2016 11:54 AM IST
പൽഗർ/ഗുജറാത്ത്: ഭാരത് പെട്രോളിയത്തിന്റെ പെട്രോളിയം ഉൽപന്നവുമായി പോവുകയായിരുന്ന കണ്ടെയ്നർ അഞ്ചംഗസംഘം തട്ടിയെടുത്തു. മുബൈ–അഹമ്മദാബാദ് ഹൈവേയിലാണു സംഭവം. ഗുജറാത്തിലേക്കു ലൂബ്രിക്കന്റ് ഓയിലുമായി പോയ കണ്ടെയ്നർട്രക്ക് വഴിയിൽ തടഞ്ഞു ഡ്രൈവറെ മർദിച്ചശേഷമാണ് തട്ടിയെടുത്തത്. 40 ലക്ഷം രൂപയുടെ ഉത്പന്നമാണു കണ്ടെയ്നറിൽ ഉണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.