മീററ്റിൽ സംഘർഷം: വിദ്യാർഥി നേതാവിനെ വധിച്ചു
Thursday, June 30, 2016 12:16 PM IST
മീററ്റ്: സംഘർഷത്തെ തുടർന്നു വിദ്യാർഥി നേതാവ് കൊല്ലപ്പെട്ടു. ചൗധരി ചരൺസിംഗ് യൂണിവേഴ്സിറ്റിലെ വിദ്യാർഥി നേതാവായ പ്രശാന്ത് ചൗധരി എന്ന റോബിൻ ആണു മരിച്ചത്. സുഹൃത്തുക്കളോടൊപ്പം രാത്രി ഭക്ഷണം കഴിക്കാൻ പോയ റോബിനും സുഹൃത്തുക്കളും തമ്മിൽ ഹോട്ടലിൽ വച്ചു വാക്കേറ്റമുണ്ടായിരുന്നു.

ഇതേത്തുടർന്നുണ്ടായ വെടിവയ്പ്പിലാണു റോബിൻ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു പങ്കജ് പ്രധാൻ എന്ന മറ്റൊരു വിദ്യാർഥി നേതാവിനെയും 14 പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.