മണ്ണിടിച്ചിൽ: ഐബിയിലെ അഞ്ചു പേരെ കാണാതായി
Friday, July 1, 2016 12:43 PM IST
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇന്റലിജൻസ് ബ്യൂറോ (ഐബി)യിലെ അഞ്ച് ജീവനക്കാരെ കാണാതായി. ഭാലുക്പോംഗ് എന്ന സ്‌ഥലത്തെ ഐബിയുടെ കുടിൽ മണ്ണിനടിയിൽപ്പെട്ടെന്നാണു വിവരം.

ഗ്രാമത്തോടു ചേർന്നുള്ള മലയുടെ ഒരു വശം ഉരുൾപൊട്ടി ഒലിച്ചുപോകുകയായിരുന്നു. നിരവധി വീടുകൾ മണ്ണിനടിയിലായതായി സംശയിക്കുന്നു. ഇന്തോ–ടിബറ്റൻ ബോർഡർ പോലീസിലെ 30 പേർ രക്ഷാപ്രവർത്തനത്തിനു പോയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.