ഡൽഹിയിൽ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തിയ സംഭവം : പ്രതികളെ രക്ഷപ്പെടുത്താൻ നീക്കം
ഡൽഹിയിൽ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തിയ സംഭവം :
പ്രതികളെ രക്ഷപ്പെടുത്താൻ നീക്കം
Friday, July 1, 2016 1:01 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മലയാളി വിദ്യാർഥിയെ ഡൽഹിയിൽ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ രക്ഷപെടുത്താൻ പോലീസ് ശ്രമിക്കുന്നതായി ആരോപണം. വിദ്യാർഥിയെ മർദിച്ചു കൊല്ലാൻ നേതൃത്വം നൽകിയ പാൻ മസാല വിൽപ്പനക്കാരന്റെ മക്കളെ മാത്രം പ്രതികളാക്കിയ പോലീസ്, അതിൽ പ്രായപൂർത്തിയായില്ലെന്നു ചൂണ്ടിക്കാട്ടി രണ്ടു പേരെ ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുമ്പാകെ ഹാജരാക്കിയെങ്കിലും പ്രതിഷേധം രൂക്ഷമായതോടെ ഒരാൾക്കു കൂടി പ്രായപൂർത്തിയായതായി സമ്മതിച്ചു.

കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും സ്‌ഥലം സന്ദർശിച്ച എ. സമ്പത്ത്, എം.ബി. രാജേഷ് എന്നിവർ അറിയിച്ചു. അതിനിടെ, സംഭവത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ ബാലാവകാശ കമ്മീഷനും സംസ്‌ഥാന സർക്കാരിനു നോട്ടീസ് അയച്ചു.

മയൂർ വിഹാർ ഫേസ് മൂന്നിൽ ഒൻപതാം ക്ലാസ് വിദ്യാർഥി രജത് മേനോനെ (14) കൊലപ്പെടുത്തിയ സംഭവത്തിൽ പാൻ മസാല വിൽപ്പനക്കാരനായ ദിനേശ് പണ്ഡിറ്റ്, മകൻ അലോക് എന്നിവർ ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തെങ്കിലും പ്രായപൂർത്തിയായില്ലെന്നു കാണിച്ചു രണ്ടു പേരെ ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുമ്പാകെയാണു പോലീസ് ഇന്നലെ ഹാജരാക്കിയത്.

ഇതിനെതിരേ മലയാളികൾ അടക്കമുള്ള നാട്ടുകാർ പ്രതിഷേധമുയർത്തിയതിനു പിന്നാലെ ഒരാൾ പ്രായപൂർത്തിയായതാണെന്നു പോലീസ് സമ്മതിച്ചു. അലോക് കുമാറിന്റെ സ്കൂൾ സർട്ടിഫിക്കറ്റിലുള്ള വിവരങ്ങൾ പ്രകാരം ഇയാൾക്കു പ്രായപൂർത്തിയായതാണെന്നു കണ്ടെത്തിയതോടെയാണ് ഇക്കാര്യം പോലീസ് സമ്മതിച്ചത്. ഇയാളെ ഇന്നു മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും.

എന്നാൽ, വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തിയത് പാൻ മസാല വില്പനക്കാരന്റെ മക്കൾ മാത്രമാണെന്നാണ് പോലീസ് ഭാഷ്യം. അതിനാൽ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്ന ദിനേശ് പണ്ഡിറ്റിനെ പോലീസ് ഇന്നലെ വിട്ടയച്ചു. ട്യൂഷൻ കഴിഞ്ഞെത്തിയ വിദ്യാർഥികളെ തടഞ്ഞു നിർത്തിയെങ്കിലും ആളൊഴിഞ്ഞ സ്‌ഥലത്തു കൊണ്ടുപോയി മർദിച്ചതിൽ പാൻ കടക്കാരനില്ലായിരുന്നെന്നും അതിൽ ദിനേശ് ഇടപെട്ടില്ലെന്നും പോലീസ് വ്യക്‌തമാക്കുന്നു.


പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അലോകിന്റെയും പ്രായപൂർത്തിയാകാത്ത അജ്‌ഞാതന്റെയും പേരിൽ കൊലപാതക കുറ്റത്തിനാണു കേസെടുത്തിരിക്കുന്നത്. അതേസമയം, കൊലപാതകം നടന്ന സ്‌ഥലത്തെത്തി തെളിവെടുപ്പ് നടത്താത്ത പോലീസ് നടപടിയിലും സംശയമുണ്ടെന്നു നാട്ടുകാർ പറയുന്നു. മർദനമേറ്റ സ്‌ഥലത്തുള്ള പരിശോധനകൾ പോലും നടത്തിയിട്ടില്ല. മർദനമേറ്റ സമയത്ത് കുട്ടി ധരിച്ചിരുന്ന ചെരുപ്പ് മരണം നടന്ന് ദിവസം രണ്ട് പിന്നിട്ടിട്ടും ശേഖരിക്കാൻ തയാറാവാത്തതിൽ നിന്ന് അന്വേഷണത്തിന്റെ ഗതി വ്യക്‌തമാണ്. ദിനേശിന്റെയും മക്കളുടെയും ലഹരി ഇടപാടു സംബന്ധിച്ച കാര്യത്തിൽ അന്വേഷണം നടത്താനും പോലീസ് തയാറായിട്ടില്ല.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ02ഗലൃമഹമങജെ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ഇക്കാര്യം തങ്ങൾക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്ന് എംപിമാർ വ്യക്‌തമാക്കി. മലയാളികൾക്കെതിരേ നടക്കുന്ന ആക്രമണങ്ങളിൽ ഡൽഹി പോലീസ് സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുള്ളതാണ്. ഇക്കാര്യം തങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും എ. സമ്പത്ത്, എം.ബി. രാജേഷ് എന്നിവർ പറഞ്ഞു.

അതിനിടെ, വ്യക്‌തമായ അന്വേഷണത്തിനും ശക്‌തമായ നടപടികളെടുക്കുന്നതിനുമായി ഇടപെടാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ തന്നെ സന്ദർശിച്ച മലയാളി സംഘടനകളെയും അറിയിച്ചു. രജത്തിനു ചികിത്സ നിഷേധിച്ച സ്വകാര്യ ക്ലിനിക്കിനു ഡൽഹി സർക്കാർ നോട്ടീസയച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.