ഇൻഫോസിസ് ജീവനക്കാരിയുടെ കൊലപാതകം: പ്രതി പിടിയിൽ
ഇൻഫോസിസ് ജീവനക്കാരിയുടെ കൊലപാതകം: പ്രതി പിടിയിൽ
Friday, July 1, 2016 8:57 PM IST
ചെന്നൈ: നുങ്കംപാക്കം റെയിൽവേ സ്റ്റേഷനിൽ ഇൻഫോസിസ് ജീവനക്കാരിയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. രാംകുമാർ എന്നയാളാണ് പോലീസ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി തിരുനെൽവെലിയിൽ നിന്നാണു ഇയാളെ പിടികൂടിയത്. കൊലപ്പെട്ട എസ്. സ്വാതിയുടെ (23) വീടിനു സമീപമായിരുന്നു ഇയാൾ താമസിച്ചിരുന്നത്.<യൃ><യൃ>കഴിഞ്ഞ മാസം 24ന് രാവിലെയാണ് ഇൻഫോസിസ് ജീവനക്കാരി ചോളൈമേട് സൗത്ത് ഗംഗൈയമ്മ കോവിൽ സ്ട്രീറ്റിലെ സ്വാതിയെ നുങ്കംപാക്കം റെയിൽവെ സ്റ്റേഷനിൽ വെട്ടിക്കൊലപ്പെടുത്തിയത്. മാരമലൈ നഗറിലുള്ള മഹീന്ദ്ര ടെക് പാർക്കിൽ ജോലി ചെയ്യുന്ന സ്വാതി ഓഫീസിൽ പോകാൻ ട്രെയിൻ കാത്തുനിൽക്കെയായിരുന്നു സംഭവം. സ്വാതിയും ഒരു യുവാവും തമ്മിൽ വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് വെട്ടിവീഴ്ത്തുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു.<യൃ><യൃ> കഴിഞ്ഞ ദിവസം പോലീസ് പ്രതിയുടെതെന്നു കരുത്തുന്ന സിസിടിവി ദൃശ്യവും പുറത്തുവിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.