അരുണാചലിൽ പേമ ബന്ധു സർക്കാർ ഭൂരിപക്ഷം തെളിയിച്ചു
അരുണാചലിൽ പേമ ബന്ധു സർക്കാർ ഭൂരിപക്ഷം തെളിയിച്ചു
Wednesday, July 20, 2016 12:49 PM IST
ഇറ്റാനഗർ: അരുണാചൽപ്രദേശ് നിയമസഭയിൽ പുതിയ മുഖ്യമന്ത്രി പേമ ബന്ധു നേതൃത്വം നല്കുന്ന സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. 60 അംഗ നിയമസഭയിലെ നിലവിലെ അംഗബലമായ 58ൽ 46 പേർ സർക്കാരിനെ അനുകൂലിച്ചും 11 ബിജെപി അംഗങ്ങൾ എതിർത്തും വോട്ടു രേഖപ്പെടുത്തി. 44 കോൺഗ്രസ് എംഎൽഎമാരും രണ്ടു സ്വതന്ത്രരുമാണ് സർക്കാരിനെ പിന്തുണച്ചത്.

സർക്കാരിനെ പിന്തുണച്ചതിന് മുൻ മുഖ്യമന്ത്രിമാരായ നബാം തുകിക്കും കലിക്കോ പുളിനും പേമ ബന്ധു നന്ദി അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കർ തെൻസിംഗ് നോർബു തോംഗ്ഡോകിന്റെ അധ്യക്ഷതയിലാണ് നിയമസഭ സമ്മേളിച്ചത്. സംസ്‌ഥാനത്തെ എല്ലാ സമുദായങ്ങളുടെയും തുല്യവികസനമാണ് തന്റെ സർക്കാരിന്റെ പ്രാഥമിക ലക്ഷ്യമെന്ന് പേമ പറഞ്ഞു. ഇതിനിടെ, കലിഗോ പുളിനെ പുറത്താക്കി തുകി സർക്കാരിനെ പുനഃസ്‌ഥാപിച്ച സുപ്രീംകോടതിയുടെ വിധിയിലെ ഒരു ഭാഗം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുൻ സ്പീക്കർ നബാം റേബിയ ഹർജി സമർപ്പിച്ചു. സ്പീക്കറുടെ അധികാരത്തെക്കുറിച്ചുള്ള ജസ്റ്റീസ് ജെ.എസ്. ഖെഹാറിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ് റേബിയ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.