ഫിഷറീസ് മന്ത്രാലയം വേണം: പി.സി.തോമസ്
ഫിഷറീസ് മന്ത്രാലയം വേണം: പി.സി.തോമസ്
Monday, July 25, 2016 11:49 AM IST
ന്യൂഡൽഹി: രാജ്യത്തിന്റെ മത്സ്യസമ്പത്ത് വേണ്ടവിധം പ്രയോജനപ്പെടുത്താനും മത്സ്യമേഖലയിലുള്ളവരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനും ഫിഷറീസിനായി ഒരു മന്ത്രാലയം രൂപീകരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് കേരളകോൺഗ്രസ് ചെയർമാൻ പി.സി.തോമസ് അഭ്യർഥിച്ചു.

മത്സ്യബന്ധനം, മൃഗസംരക്ഷണം, കാർഷിക വ്യവസായങ്ങൾ എന്നിവയെ ഉൾപ്പെടുത്തി പാർലമെന്റിൽ കാർഷിക ബജറ്റ് അവതരിപ്പിക്കുന്ന സംവിധാനം ഏർപ്പെടുത്തണമെന്നും തോമസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.