കാഷ്മീർ; പെല്ലറ്റുകളിലെ ഈയം അണുബാധയ്ക്കു കാരണമായേക്കാം
Friday, July 29, 2016 12:57 PM IST
ശ്രീനഗർ: കാഷ്മീരിലെ പ്രക്ഷോഭകാരികൾക്കു നേരേ പോലീസ് പ്രയോഗിക്കുന്ന പെല്ലറ്റുകളിലെ ഈയം അണുബാധയ്ക്കു കാരണമായേക്കാമെന്നു കാഷ്മീരിലെ ഡോക്ടേഴ്സ് അസോസിയേഷൻ (ഡിഎകെ). ശരീരത്തിൽ തുളച്ചുകയറിയ പെല്ലറ്റുകൾ തിരിച്ചെടുത്തു പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്നു ഡിഎകെ പ്രസിഡന്റ് ഡോ. നാസർ ഉൾ ഹസൻ പറഞ്ഞു. നാഡീവ്യൂഹത്തെയും ആന്തരാവയവങ്ങളെയും ഇവ പ്രതികൂലമായി ബാധിച്ചേക്കുമെന്നും ഡോ. ഹസൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.