പീഡനക്കേസ്: സംവിധായകൻ ഫറൂക്ക് കുറ്റക്കാരനാണെന്നു കോടതി
Saturday, July 30, 2016 12:33 PM IST
ന്യൂഡൽഹി: 30കാരിയായ യുഎസ് ഗവേഷണ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ മുഹമ്മദ് ഫറൂക്ക് കുറ്റക്കാരനാണെന്നു ഡൽഹി കോടതി. ജ്യാമത്തിലുള്ള ഫറൂക്കിനെ എത്രയും വേഗം കസ്റ്റഡിയിൽ എടുക്കാനും കോടതി ഉത്തരവിട്ടു. അഡിഷണൽ സെക്ഷൻസ് ജഡ്ജ് സഞ്ജീവ് ജയിനാണു വാദം കേട്ടത്.

ഏഴു വർഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണു ഫറൂക്ക് ചെയ്തത്. 2015 ജൂൺ 19നാണ് കേസിന് ആസ്പദമായ സംഭവം. മദ്യപിച്ചെത്തിയ ഫറൂക്ക് തന്റെ വീട്ടിൽ കഴിഞ്ഞിരുന്ന ഗവേഷണ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഗവേഷണത്തിന്റെ ഭാഗമായി കുറച്ചു നാളുകളായി ഫറൂക്കിന്റെ കൂടെയായിരുന്നു യുവതി.


കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥിനിയായിരുന്നു പീഡിപ്പിക്കപ്പെട്ട യുവതി. പീപ്പിലി ലൈവ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് മുഹമ്മദ് ഫറൂക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.