ദളിത് സ്ത്രീയെ മൂത്രം കുടിപ്പിച്ചതായി പരാതി
Saturday, July 30, 2016 12:34 PM IST
ദർഭാംഗ: രാജ്യത്ത് ഒന്നിനു പിറകേ ഒന്നായി വീണ്ടും ദളിതർക്കെതിരേ ആക്രമണങ്ങൾ. ബിഹാറിലെ ദർഭാംഗാ ജില്ലയിലുള്ള പിപ്പ്റാ ഗ്രാമത്തിൽ ദുർമന്ത്രവാദിനിയെന്നാരോപിച്ചു ദളിത് സ്ത്രീയെ മർദിക്കുകയും ബലമായി മൂത്രം കുടിപ്പിക്കുകയും ചെയ്തു.

നാലു പുരുഷന്മാർ ചേർന്നാണു യുവതിയെ ആക്രമിച്ചത്. പോലീസിനു പരാതി നൽകിയ ഇവർ ഗ്രാമം ഉപേക്ഷിച്ചു പോയി. ഗ്രാമത്തിലെ ചില കുട്ടികൾക്ക് അസുഖം വന്നതിനു പിന്നിൽ ഇവർ നടത്തിയ ദുർമന്ത്രവാദം ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നു സബ് ഡിവിഷണൽ പോലീസ് ഓഫീസർ അഞ്ജനി കുമാർ പറഞ്ഞു.


നേരത്തെ ഗുജറാത്തിൽ ഗോമാംസം സൂക്ഷിച്ചെന്നാരോപിച്ചു ദളിതരെ മർദിച്ചതിനെത്തുടർന്ന് ഗുജറാത്തിൽ ആരംഭിച്ച പ്രതിഷേധങ്ങൾ രാജ്യവ്യാപകമാകുന്നതിനിടെയാണ് ബിഹാറിൽനിന്നു ദളിത് പീഡന വാർത്ത പുറത്തുവരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.