കാഷ്മീരിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു മരണം 67 ആയി
കാഷ്മീരിൽ സംഘർഷം;  ഒരാൾ കൊല്ലപ്പെട്ടു മരണം 67 ആയി
Sunday, August 21, 2016 11:57 AM IST
ശ്രീനഗർ: കാഷ്മീരിലെ ശ്രീനഗറിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഫത്തേ കദൽ മേഖലയിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഇർഫാൻ അഹമ്മദ് ആശുപത്രിയിൽവച്ചാണു മരിച്ചത്.

കാഷ്മീരിൽ 44 ദിവസമായി തുടരുന്ന സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 67 ആയി. ശ്രീനഗർ ജില്ലയിലും അനന്ത്നാഗ്, പാംപോർ പട്ടണങ്ങളിലും കർഫ്യൂ തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.