പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Tuesday, August 30, 2016 12:31 PM IST
ഹാർദ(മധ്യപ്രദേശ്): പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി സിരോളി ഗ്രാമത്തിൽ അമ്മാവന്റെ വീട്ടിലാണു താമസം. ഇവിടെനിന്നു സ്വന്തം വീട്ടിലേക്കു പോകും വഴിയാണ് ബൈക്കിലെത്തിയ പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.