ജേ ഡേ വധം: ഛോട്ടാ രാജനെതിരേ കുറ്റം ചുമത്തി
Wednesday, August 31, 2016 11:14 AM IST
മുംബൈ: മാധ്യമപ്രവർത്തകനായിരുന്ന ജ്യോതിർമയി ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അധോലോക നായകൻ ഛോട്ടാ രാജനെതിരേ കുറ്റം ചുമത്തി. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമപ്രകാരം കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഛോട്ടാ രാജനെതിരേ ചുമത്തിയിരിക്കുന്നത്.ഈ മാസം ഏഴിനു കേസിൽ വാദം കേൾക്കും.

മുംബൈ മിഡ് ഡേ പത്രത്തിലെ സ്പെഷൽ കറസ്പോണ്ടന്റായിരുന്ന ജേ ഡേ, അധോലോകങ്ങളെക്കുറിച്ചുള്ള അന്വേഷണ പരമ്പരകളാണ് എഴുതിയിരുന്നത്. 2011 ലാണ് ജഡേ കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.