ആസാമിൽ ആറ് കെപിഎൽടി തീവ്രവാദികൾ കൊല്ലപ്പെട്ടു
Friday, September 23, 2016 12:31 PM IST
ഗോഹട്ടി/ദിഫു: ആസാമിലെ കർബി പീപ്പിൾ ലിബറേഷൻ ടൈഗർ (കെപിഎൽടി) തീവ്രവാദ സ്വാധീനമേഖലയിൽ സുരക്ഷാ സൈന്യം നടത്തിയ ആക്രമണത്തിൽ ആറു തീവ്രവാദികൾ കൊല്ലപ്പെട്ടു. പട്ടാളവും പോലീസും സംയുക്‌തമായി നടത്തിയ ആക്രമണത്തിൽ തീവ്രവാദികളുടെ ഒരു ക്യാമ്പ് തകർത്തു. ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ബൊകാജാൻ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നമ്പാർ റിസർവ് വനത്തിലാണു തീവ്രവാദി ക്യാമ്പ് പ്രവർത്തിച്ചിരുന്നത്.

പ്രതിപക്ഷനേതാവ്, ബിജെപിയുടെ ജഗദീഷ് ഷെട്ടാർ ഇംഗ്ലീഷിലും ജനതാദൾ സെക്യുലറിലെ വൈ.എസ്. ദത്ത കന്നഡയിലുമുള്ള പ്രമേയം അവതരിപ്പിച്ചു. തമിഴ്നാടിനു വെള്ളം നൽകണമെന്ന സുപ്രീംകോടതി നിർദേശത്തെക്കുറിച്ച് രണ്ടു പ്രമേയങ്ങളും മൗനംപാലിക്കുകയാണ്.


സെപ്റ്റംബർ 21 മുതൽ 30 വരെ തമിഴ്നാടിനു 3,000 ക്യുബിക് അടി (ക്യുസെക്സ്) ജലം നൽകണമെന്നു കാവേരിനദീതർക്ക മേൽനോട്ട സമിതി കർണാടക സർക്കാരിനു നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിന്റെ പിറ്റേന്നു സുപ്രീംകോടതി ഇതു തിരുത്തി. 21 മുതൽ 27 വരെയുള്ള തീയതികളിൽ പ്രതിദിനം 6,000 ക്യുബിക് അടി വെള്ളം നൽകണമെന്നായിരുന്നു നിർദേശം. തമിഴ്നാട് നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഇത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.