ജിഎസ്ടി രജിസ്ട്രേഷനു കരടു ചട്ടങ്ങളായി
Monday, September 26, 2016 11:36 AM IST
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കലിനുള്ള ഒരുക്കങ്ങൾക്കു വേഗം കൂടി. ജിഎസ്ടി രജിസ്ട്രേഷൻ, ഇൻവോയ്സ്, നികുതിയടയ്ക്കൽ എന്നിവ സംബന്ധിച്ച് വെള്ളിയാഴ്ച തീരുമാനമെടുക്കും.

ഇതിനായുള്ള കരടു ചട്ടങ്ങൾ ഇന്നലെ പുറത്തിറക്കി. വെള്ളിയാഴ്ച ധനമന്ത്രിമാരുടെ ജിഎസ്ടി കൗൺസിൽ ചേർന്നു കരടു ചട്ടങ്ങൾ അംഗീകരിക്കണം. കരടു ചട്ടങ്ങൾ [email protected]þൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യാപാര–വ്യവസായ സംഘടനകൾ നാളെ രാത്രിയോടെ അഭിപ്രായമറിയിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.