യശ്വർധൻ സിൻഹ ബ്രിട്ടനിലെ ഹൈക്കമ്മീഷണർ
യശ്വർധൻ സിൻഹ ബ്രിട്ടനിലെ ഹൈക്കമ്മീഷണർ
Tuesday, September 27, 2016 12:37 PM IST
ന്യൂഡൽഹി: മുതിർന്ന ഐഎഫ്എസ് ഓഫീസർ യശ്വർധൻ സിൻഹയെ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു. നവതേജ് സർണയ്ക്കു പകരമാണ് നിയമനം .സർണയെ അമേരിക്കയിലെ അംബാസഡറായി നിയമിച്ചിരുന്നു. 1981 ബാച്ച് ഐഎഫ്എസ് ഓഫീസറായ സിൻഹ ശ്രീലങ്കയിൽ ഹൈക്കമ്മീഷണറായിരുന്നു. സിൻഹയ്ക്കു പകരം തരൺജിത് സിംഗ് സന്ധുവിനെ ശ്രീലങ്കയിൽ ഹൈക്കമ്മീഷണറായി നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.