ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗത്തിന്റെ മകനെ തട്ടിക്കൊണ്ടുപോയതായി സൂചന
Tuesday, September 27, 2016 12:37 PM IST
ന്യൂഡൽഹി: ഡൽഹി സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം എ.സി. മൈക്കിളിന്റെ മകനെ കാണാതായി. തട്ടിക്കൊണ്ടു പോയതാണെന്നാണു സൂചന. ഇന്നലെ മുതലാണ് തലസ്‌ഥാനത്തെ പ്രധാന ക്രൈസ്തവ കൂട്ടായ്മകളുടെ സജീവ പ്രവർത്തകനായ എ.സി മൈക്കിളിന്റെ മകൻ ഡെറക് മൈക്കിളിനെയാണ് (29) കാണാതായത്. ഡെറകിനെ കാണാതായതിനു പിന്നാലെ മകനെ തട്ടിക്കൊണ്ടു പോയതാണെന്ന വിവരം സ്‌ഥിരീകരിക്കുന്ന തരത്തിൽ ഒരു സന്ദേശം മൈക്കിളിന്റെ ഫോണിലെത്തി. ഇതുസംബന്ധിച്ചു കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.