കാഷ്മീരിലെ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
Saturday, October 1, 2016 11:58 AM IST
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ വാനിയെ കൊലപ്പെടുത്തിയതിനെത്തുടർന്ന് കാഷ്മീരിൽ ഉടലെടുത്ത സംഘർഷത്തിനിടെ സുരക്ഷാസേനയുടെ പെല്ലറ്റ് തോക്കിൽനിന്നു വെടിയേറ്റു പരിക്കേറ്റ യുവാവ് മരിച്ചു. മുസാഫർ അഹമ്മദാ(20)ണ് ഇന്നലെ എസ്എച്ച്എംഎസ് ആശുപത്രിയിൽ മരിച്ചത്. സെപ്റ്റംബർ 13ന് നടന്ന പ്രോ–ഫ്രീഡം റാലിക്ക് നേരേ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ മുസാഫറിനു പരിക്കേൽക്കുകയായിരുന്നു. പെല്ലറ്റ് തോക്കിൽനിന്നു പരിക്കേറ്റു നിരവധി യുവാക്കളാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.